പട്ടിക്കാട്: ദേശീയപാത മണ്ണുത്തിയിൽ നിയന്ത്രണം വിട്ട മിനിവാൻ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേരും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് അപകടമുണ്ടായത്.
പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ മേൽപ്പാത അവസാനിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. പുറകിലെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ദേശീയപാതയിൽ തന്നെ ആദ്യത്തെ രണ്ട് ട്രാക്കുകളിലേയ്ക്ക് വാഹനം മറിയുകയും ചെയ്തു.
ഈ സമയം ഇതുവഴി മറ്റു വാഹനങ്ങൾ കടന്നു വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. മൊബൈൽ വർക്ക്ഷോപ്പ് സർവീസ് നടത്തിയിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
മണ്ണുത്തി ഹൈവേ പോലീസ്, ദേശീയപാത റിക്കവറി വിങ് എന്നിവർ സ്ഥലത്ത് എത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.