നടത്തറ: തിരുഹൃദയ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും 103-ാം സംയുക്ത തിരുനാൾ സമാപിച്ചു. ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോയ് മൂക്കൻ മുഖ്യകാർമികത്വം വഹിച്ചു. റവ. ഡോ. ജിബിൻ താഴേക്കാടൻ സന്ദേശം നല്കി. ഫാ. ജോസ് എടത്തൻ സിഎംഐ സഹകാർമികനായി.
തിരുനാളിന്റെ ഭാഗമായി ഭവനനിർമാണ ചാരിറ്റി ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ കൈമാറി.
പ്രദക്ഷിണവും ഫാൻസി വർണമഴയും ഉണ്ടായി. വികാരി ഫാ. ജോജു പൊറുത്തൂർ, സഹവികാരി ഫാ. കെനേഡിയൻ ഫ്രാൻസിസ് തണ്ടാശേരി, കൈക്കാരന്മാരായ ഈനാശു തെക്കേക്കര, ബിനു പാലോക്കാരൻ, ലാസർ കവലക്കാട്ട്, സിൽജൻ എലുവത്തിങ്കൽ, ജനറൽ കണ്‍വീനർ ഡിബിൻ കണ്ണനായ്ക്കൽ എന്നിവർ നേതൃത്വം നല്കി.