+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ട്ടേ​ക്കാ​ട് ഐ​സ്ക്രീം ​ഗോ​ഡൗ​ണ്‍ ക​ത്തി​ന​ശി​ച്ചു

ചാ​വ​ക്കാ​ട്: വ​ട്ടേ​ക്കാ​ട് സെ​ന്‍റ​റി​ൽ ഐ​സ് ക്രീം ​സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണ്‍ ക​ത്തി​ന​ശി​ച്ചു. വ​ട്ടേ​ക്കാ​ട് സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​ലൈ​ബി​ൾ ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് എ​ന്ന സ്ഥാ​
വ​ട്ടേ​ക്കാ​ട് ഐ​സ്ക്രീം  ​ഗോ​ഡൗ​ണ്‍ ക​ത്തി​ന​ശി​ച്ചു
ചാ​വ​ക്കാ​ട്: വ​ട്ടേ​ക്കാ​ട് സെ​ന്‍റ​റി​ൽ ഐ​സ് ക്രീം ​സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണ്‍ ക​ത്തി​ന​ശി​ച്ചു. വ​ട്ടേ​ക്കാ​ട് സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​ലൈ​ബി​ൾ ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇന്നലെ ഉ​ച്ച​യ്ക്ക് 12.30ഓ​ടെ​യാ​ണ് സം​ഭ​വം.
സ​മീ​പ​ത്തെ പ​ള്ളി​യി​ൽ ന​മ​സ്ക്കാ​രി​ക്കാ​നെ​ത്തി​യ​വ​രാ​ണ് പൂ​ട്ടി കി​ട​ക്കു​ക​യാ​യി​രു​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് മ​ണ്ണെ​റി​ഞ്ഞും വെ​ള്ള​മൊ​ഴി​ച്ചും തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചു.
ഗു​രു​വാ​യൂ​രി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ട്ട് ഫ്രീ​സ​റു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഫ​ർ​ണീ​ച്ച​ർ, ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ക​ത്തി​ന​ശി​ച്ചു.
പാ​ടൂ​ർ സ്വ​ദേ​ശി ആ​ദി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. രാ​വി​ലെ വി​ത​ര​ണ​ത്തി​നാ​യി സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ളെ​ടു​ത്ത ശേ​ഷം പൂ​ട്ടി പോ​യ​സ​മ​യ​ത്താ​ണ് തീ​പി​ടി​ത്തം. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു.