+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭൂ​മി​യു​ടെ ന്യാ​യ​വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള നി​ർ​ദേശം പി​ൻ​വ​ലി​ക്ക​ണം: എ​ഐ​ടി​യു​സി

തൃ​ശൂ​ർ: ഭൂ​മി​യു​ടെ ന്യാ​യ​വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന വ​സ്തു വ്യാ​പാ​ര തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ(​എ​ഐ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.
ഭൂ​മി​യു​ടെ ന്യാ​യ​വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള  നി​ർ​ദേശം പി​ൻ​വ​ലി​ക്ക​ണം: എ​ഐ​ടി​യു​സി
തൃ​ശൂ​ർ: ഭൂ​മി​യു​ടെ ന്യാ​യ​വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന വ​സ്തു വ്യാ​പാ​ര തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ(​എ​ഐ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഷാ​ജി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല നി​ശ്ച​ല​വും ഭൂ​മി​യു​ടെ വി​ല മു​ൻ കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് താ​ഴെ​യും ആ​യി​രി​ക്കു​ന്പോ​ൾ ന്യാ​യ​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന പ​തി​വു സ​ർ​ക്കാ​ർ ന​ട​പ​ടി എ​രി​തീ​യി​ൽ എ​ണ്ണ​യൊ​ഴി​ക്ക​ലാ​ണ്. ഈ ​വ​ർ​ധ​ന മൂ​ലം സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന വ​രു​മാ​നം ല​ഭി​ക്കി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, പൊന്മുട്ട​യി​ടു​ന്ന താ​റാ​വി​നെ കൊ​ല്ലു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വി.​മാ​ത്യു, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​ നാ​രാ​യ​ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ ശേ​ഖർ, ട്ര​ഷ​റ​ർ ഹ​നീ​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബി​നി: ദു​രൂ​ഹ​ത പു​റ​ത്തു​കൊ​ണ്ടു​വ​ര​ണമെന്ന് ആ​ന്‍റി ക​റ​പ്ഷ​ൻ മൂ​വ്മെ​ന്‍റ്

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ബി​നി ടൂ​റി​സ്റ്റ് ഹോ​മി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത​യും അ​ഴി​മ​തി​യും പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​ന്‍റി ക​റ​പ്ഷ​ൻ പീ​പ്പി​ൾ​സ് മൂവ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സി. സാ​ജ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ഗോ​പ​കു​മാ​ർ, ജേ​ക്ക​ബ് പു​തു​ശേ​രി, ബാ​ല​കൃ​ഷ്ണ​ൻ, വി​ത്സ​ൻ പ​ണ്ടാ​ര​വ​ള​പ്പി​ൽ, ജോ​ഷി ജോ​ർ​ജ്, ജോ​സ് ഇ​മ്മ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.