ശ്രീനാരായണപുരം: ലബോറട്ടറികളിൽ ഉത്പാദിപ്പിക്കപ്പെടുന്ന വിജ്ഞാനം സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ പരിവർത്തനം ചെയ്യണമെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം. കെ. ജയരാജ് പറഞ്ഞു.
പടിഞ്ഞാറേ വെന്പല്ലൂർ എംഇഎസ് അസ്മാബി കോളേജിൽ ആരംഭിച്ച ദ്വിദിന നാഷണൽ കോണ്‍ഫറൻസ് ഇന്റർ ഡിസിപ്ലിനറി അക്കാദമിക് ട്രാൻസിലേഷനൽ റിസർച്ച് ആൻഡ് ഇന്നോവേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജ് പ്രിൻസിപ്പൽ ഡോ. എ. ബിജു അധ്യക്ഷത വഹിച്ചു. എംഇഎസ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഷമീർ, കോളജ് ട്രഷറർ മുസ്താക് മൊയ്തീൻ, വൈസ് പ്രിൻസിപ്പൽ ഡോ. റീന മുഹമ്മദ്, സെൽഫ് ഫിനാൻസിംഗ് കോഴ്സുകളുടെ ഡയറക്ടർ ഡോ. കെ .പി. സുമേധൻ, അഡ്വ. നവാസ് കാട്ടകത്ത് , കോണ്‍ഫറൻസ് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ഇ .ബി. അൻസാർ, അക്വാകൾച്ചർ വിഭാഗം മേധാവി ഡോ. കെ. കേശവൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിസി ഡോ എം.കെ. ജയരാജ് പ്രബന്ധം അവതരിപ്പിച്ചു. കോണ്‍ഫറൻസിൽ വിവിധ സെഷനുകളിലായി അൻപതിൽപരം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം ഉണ്ടായി. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും ഗവേഷണ ശാലകളിൽ നിന്നും കോളജുകളിൽ നിന്നുമുള്ള പ്രമുഖ അധ്യാപകർ, ഗവേഷകർ സംബന്ധിച്ചു.