കൊടുങ്ങല്ലൂർ: ഇളകികിടന്ന സ്ലാബിൽ ചവിട്ടിയ കാൽനട യാത്രക്കാരി കാനയിൽ വീണു. പുല്ലൂറ്റ് സ്വദേശിയായ യുവതിയാണ് കാനയിൽ വീണത്.
വീഴ്ചയിൽ നിസാര പരിക്കേറ്റുവെങ്കിലും ആശുപത്രിയിലേക്ക് പോകാതെ അവർ വീട്ടിലേക്ക് മടങ്ങി. വടക്കേനടയിലെ ഫുട്പാത്തിലൂടെ വന്നിരുന്ന കാൽനടക്കാരി പോനാക്കുഴി ബിൽഡിംഗിന്റെ മുന്പിലുള്ള പിഡബ്യുഡി കാനയുടെ ഇളകിനിന്നിരുന്ന സ്ലാബിൽകയറി ചവിട്ടിയതോടെ കാനയിലേക്ക് വീഴുകയായിരുന്നു. ബഹളം കേട്ട ഉടനെ സമീപത്തെ കച്ചവടക്കാർ ഓടിക്കൂടി യുവതിയെ പുറത്തെടുത്തു.
കൈയ്ക്കും കാലിനുമെല്ലാം പോറൽ ഏറ്റുവെങ്കിലും അവർ ആശുപത്രിയിൽ പോകാൻ തയാറാകാതെ നേരെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അടുത്ത കാലത്തായി കാനകളുടെ സ്ലാബുകൾ ഇളക്കി മാറ്റി തൊഴിലാളികൾ കാനകൾ ശുചീകരിച്ചിരുന്നു. എന്നാൽ ജോലികൾ കഴിഞ്ഞിട്ടും സിമിന്റിട്ട് പൂർവസ്ഥിതിയിൽ സ്ഥാപിക്കാതെ സ്ലാബുകൾ വെറുതെ നിരത്തിയിട്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇത് അപകടങ്ങൾക്ക് കാരണമാകുനുണ്ടെന്ന് വ്യക്തമാണ്.