ചാലക്കുടി: ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് സുഗമമാക്കുവാനും പ്രളയസാധ്യത ഒഴിവാക്കാനും പുഴയിലെ എക്കൽ നീക്കം ചെയ്യുന്നതുൾപ്പടെയുള്ള പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനായി പുഴയ്ക്ക് പ്രത്യേകമായി ഒരു എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു.
ചാലക്കുടിപ്പുഴയെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ജലലഭ്യത ഉറപ്പുവരുത്തുന്നതിനായും ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി ശ്രദ്ധക്ഷണിക്കൽ വേളയിൽ സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ചാലക്കുടി പുഴ അന്തർസംസ്ഥാന നദിയാണ് എന്ന കാര്യം പരിഗണിച്ച് കേന്ദ്ര ജലകമ്മീഷൻ മാർഗരേഖപ്രകാരം മാസ്റ്റർപ്ലാൻ തയാറാക്കുന്നതിന് വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹായം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.