മൂവാറ്റുപുഴ: ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച് നവമാധ്യമങ്ങളിൽ പോസ്റ്റകൾ ഇടുകയും ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സുബാഷ് തന്ത്രിയുടെ പേരമംഗലത്തുള്ള സ്വയം പ്രഖ്യാപിത ക്ഷേത്രത്തിലേക്ക് 10ന് രാവിലെ 10ന് എസ്എൻഡിപി യോഗം പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സുബാഷ് എന്ന് പേരുള്ള സ്വയം പ്രഖ്യാപിത തന്ത്രി ഗുരുദേവ വിശ്വാസികളുടെ വികാരങ്ങളെയാണ് വ്രണപ്പെടുത്തിയിരിക്കുന്നത്.
ഇയാളെ സമീപിക്കുന്നവരെ ജോത്സ്യവും വാസ്തുദോഷവും പറഞ്ഞ് ഭയപ്പെടുത്തി മാന്ത്രിക കർമങ്ങൾ പാക്കേജായി നടത്തിയാൽ ദോഷ പരിഹാരം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളാണ് വാങ്ങിയെടുക്കുന്നത്. സ്ത്രീകളെ പൂജാരിമാരെന്ന പേരിൽ നിയോഗിച്ച് ചൂഷണം നടത്തുന്നതായും ആക്ഷേപമുയരുന്നുണ്ടെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. മൂവാറ്റുപുഴ, തൊടുപുഴ, കൂത്താട്ടുകുളം, കോതമംഗലം എസ്എൻഡിപി യൂണിയനുകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തർ പ്രതിഷേധ പ്രകടനത്തിൽ പങ്കുചേരും. സമ്മേളനം കൗണ്‍സിലർ പി.ടി. മന്മദൻ ഉദ്ഘാടനം ചെയ്യും. വി.കെ. നാരായണൻ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ എസ്എൻഡിപി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, എ.കെ. അനിൽകുമാർ, പി.എൻ. പ്രഭ എന്നിവർ പങ്കെടുത്തു.