കൊച്ചി: കേരള ശുചിത്വ മിഷന്റെ ഭാഗമായി എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എക്സ്പോയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച സെന്റ് തെരേസാസ് കോളജിന് ആദരം. കോളജിനുള്ള മൊമെന്റോ കൊച്ചി മേയര്‍ എം. അനില്‍കുമാറില്‍ നിന്ന് പ്രിന്‍സിപ്പല്‍ ഡോ. അല്‍ഫോന്‍സ വിജയ ജോസഫ് ഏറ്റുവാങ്ങി. കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള വിളംബരം അറിയിച്ചുള്ള സൈക്കിള്‍ റാലിയും ഫ്ളാഷ് മോബും വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ചു. ഉപയോഗശൂന്യമായ തുണിത്തരങ്ങള്‍ കൊണ്ട് ഫാഷന്‍ വിഭാഗം മേധാവി ഡോ. ലേഖ ശ്രീനിവാസും സംഘവും വിദ്യാര്‍ഥികള്‍ക്ക് നിര്‍മിച്ച് നല്കിയ സാഷെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകളില്‍ നിന്ന് നിര്‍മിച്ച ശില്പങ്ങളും എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു.