കൊച്ചി: ആന്റിബയോട്ടിക് പ്രതിരോധമാണ് ആധുനിക വൈദ്യശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് രസതന്ത്ര നോബേൽ ജേതാവ് ഡോ. അദ ഇ. യോനാഥ്. തേവര സേക്രഡ് ഹാർട്ട് കോളജിലെ രസതന്ത്രവിഭാഗം സംഘടിപ്പിക്കുന്ന പ്രഫ. കെ.വി. തോമസ് എൻഡോവ്മെന്റ് ദ്വിദിന അന്തർദേശീയ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റൈബോസോമുകളുടെ ഘടന ക്രിസ്റ്റലോഗ്രഫിക് പഠനത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നത് ആന്റിബയോട്ടിക് പ്രതിരോധത്തെ മറികടക്കാൻ സഹായിക്കും. പരിസ്ഥിതി സൗഹൃദ ആന്റിബയോട്ടിക്കുകൾ നിർമിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി സഹകരിക്കും. നിർഭാഗ്യവശാൽ കമ്പനികൾ അതിനു താൽപര്യപ്പെടുന്നില്ലെന്നും ഡോ. യോനാഥ് പറഞ്ഞു.
എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് സിമ്പോസിയം ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. പൗലോസ് കിടങ്ങേൻ അധ്യക്ഷത വഹിച്ചു. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രഫ. കെ.വി. തോമസ്, മുൻ യുജിസി ചെയർമാൻ പ്രഫ. വി.എൻ. രാജശേഖരൻ പിള്ള, പ്രിൻസിപ്പൽ റവ. ഡോ. ജോസ് ജോൺ, രസതന്ത്ര വിഭാഗം മേധാവി ഡോ. ഫ്രാങ്ക്ളിൻ ജോൺ, സെമിനാർ ഓർഗനൈസിംഗ് സെക്രട്ടറി ഡോ. എസ്. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പ്രഫ. യിത്സഹക് ടോർ (അമേരിക്ക), പ്രഫ. തമാവോക്കി നോബിയുകി (ജപ്പാൻ), പ്രഫ. ഡെർവാൾ റോസ (ബ്രസീൽ) തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന സെമിനാർ ഇന്നു സമാപിക്കും.