+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചോ​ദ്യം ചെ​യ്ത പോ​ലീ​സി​നെ മ​ർ​ദിച്ച മൂന്നുപേരെ പിടികൂടി

ചെ​റാ​യി: ചെ​റാ​യി പൂ​ര​ത്തി​നി​ടെ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത മ​ദ്യ​പ​സം​ഘ​ത്തെ ത​ട​ഞ്ഞ പോ​ലീ​സ് ഉദ്യോ​ഗ​സ്ഥ​രെ കൈയേ​റ്റം ചെ​യ്യു​ക​യും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത മൂ​ന്നം​ഗ സം​ഘം പിടിയിലായി.
ചോ​ദ്യം ചെ​യ്ത പോ​ലീ​സി​നെ മ​ർ​ദിച്ച മൂന്നുപേരെ പിടികൂടി
ചെ​റാ​യി: ചെ​റാ​യി പൂ​ര​ത്തി​നി​ടെ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത മ​ദ്യ​പ​സം​ഘ​ത്തെ ത​ട​ഞ്ഞ പോ​ലീ​സ് ഉദ്യോ​ഗ​സ്ഥ​രെ കൈയേ​റ്റം ചെ​യ്യു​ക​യും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത മൂ​ന്നം​ഗ സം​ഘം പിടിയിലായി. പ​ള്ളി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഉ​മേ​ഷ് എ​ന്ന അ​രു​ണ്‍ (34), അ​ന​ന്ത​കൃ​ഷ്ണ​ൻ (30), ആ​ദ​ർ​ശ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പ്രതികൾ സ്ത്രീ​ക​ൾ നി​ൽ​ക്കു​ന്നി​ട​ത്ത് എ​ത്തി ശ​ല്യം ചെ​യ്യാ​ൻ തു​ട​ങ്ങി​യപ്പോൾ സ്ത്രീ​ക​ളു​ടെ ബ​ന്ധു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പ​റ​വൂ​ർ സ്റ്റേ​ഷ​നി​ലെ ര​ണ്ട് പോ​ലീ​സു​കാ​രോ​ട് പ​രാ​തി​പ്പെ​ട്ടു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കുകയും പ്രതികൾ ആക്രമിക്കുകയായി രുന്നു.
ഒരു പോ​ലീ​സു​കാ​ര​ന്‍റെ തോ​ളെ​ല്ലി​നു പ​രി​ക്കു​ണ്ട്. സിഐ എ.​എ​ൽ. യേ​ശു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതികളെ റി​മാ​ൻഡ് ചെ​യ്തു.