+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെ​യിം​സ് ല​ഹ​രി എ​ത്തി​ച്ച​ത് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന്

കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി നാ​ലു യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ കേ​സി​ല്‍ ജെയിം​സ് ല​ഹ​രി എ​ത്തി​ച്ച​ത് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ന്ന് പോ​ലീ​സ്. കോ​മ്പാ​റ പു​തു​പ്പ​ള്ളി​പ്പ​റ​മ്പ് പി.​കെ. അ​ലി (47), ത
ജെ​യിം​സ് ല​ഹ​രി എ​ത്തി​ച്ച​ത്  ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന്
കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി നാ​ലു യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ കേ​സി​ല്‍ ജെയിം​സ് ല​ഹ​രി എ​ത്തി​ച്ച​ത് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ന്ന് പോ​ലീ​സ്. കോ​മ്പാ​റ പു​തു​പ്പ​ള്ളി​പ്പ​റ​മ്പ് പി.​കെ. അ​ലി (47), തോ​പ്പും​പ​ടി ബീ​ച്ച് റോ​ഡ് ഈ​രാ​ശേ​രി വീ​ട്ടി​ല്‍ ജെ​യിം​സ് (32), വ​രാ​പ്പു​ഴ ചി​ര​ക്ക​കം ക​ല്ലൂ​ര്‍ വീ​ട്ടി​ല്‍ രാ​ജേ​ഷ് (37), പ​ച്ചാ​ളം ക​ടെ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ഖി​ല്‍ (27) എ​ന്നി​വ​രാ​ണ് കൊ​ച്ചി പോ​ലീ​സ് ക​മീ​ഷ​ണ​റേ​റ്റി​ന്‍റെ യോ​ദ്ധാ​വ് സ്‌​ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യ​ത്. 32.7 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നും ക​ണ്ടെ​ത്തി​യ​ത്.
ബം​ഗ​ളൂ​രു​വി​ല്‍ മു​മ്പ് ജോ​ലി ചെ​യ്തി​രു​ന്ന ജെ​യിം​സി​ന് അ​വി​ടെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​കാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​നു ന​ല്‍​കി​യ വി​വ​രം. ഇ​വ​രി​ല്‍ നി​ന്നാ​ണ് കൊ​ച്ചി​യി​ല്‍ വി​ല്പ​ന​യ്ക്കാ​യി എം​ഡി​എം​എ എ​ത്തി​ച്ച​തെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.
പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത​താ​യി എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ആ​ര്‍. സ​നീ​ഷ് പ​റ​ഞ്ഞു.