കൊച്ചി: പെട്രോള്‍ ഡീസല്‍ വിലയില്‍ സെസ് ചുമത്താനുള്ള ബജറ്റ് തീരുമാനം പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് കേരള കോണ്‍ഗ്രസ്.
ജനങ്ങളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതില്‍ കേന്ദ്രവും കേരളവും ഒരേ തൂവല്‍ പക്ഷികള്‍ ആണെന്ന് തെളിയിക്കുന്നതാണ് ബജറ്റെന്ന് നേതാക്കള്‍ പറഞ്ഞു.
ബജറ്റിനെതിരെ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ മുന്‍മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. അഹമ്മദ് തോട്ടത്തില്‍, സേവി കുരിശുവീട്ടില്‍, ബേബി വട്ടക്കുന്നേല്‍, ബേബി മുണ്ടാടന്‍, പായിപ്ര കൃഷ്ണന്, ജോണി അരിക്കാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.