വൈപ്പിൻ: ഇരു കൈൾക്കും മാരകമായി വെട്ടേറ്റ് കൈത്തണ്ടയിലെ മാസം അടർന്ന് രക്തം വാർന്നൊഴുകി അവശനായ യുവാവിനെ റോഡരികിൽ കണ്ടെത്തി. ഞാറക്കൽ സഹോദര നഗറിനടുത്ത് ഏഴിക്കനാട് ചന്ദ്രന്റെ മകൻ ഹിതിൻ ചന്ദ്രനാണ് (34) വെട്ടേറ്റത് . തിങ്കളാഴ്ച വൈകിട്ട് ഏഴോടെ മാലിപ്പുറം വളപ്പ് ബീച്ച് റോഡിലാണ് ആളെ കണ്ടെത്തിയത്. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് ഞാറക്കൽ എസ്ഐ മാഹിം സലീമിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
യുവാവിന് ബോധം ഉണ്ടായിരുന്നെങ്കിലും ചോദ്യങ്ങൾക്ക് പ്രതികരണമില്ലാതെ വന്നത് ദുരൂഹതയുണർത്തുന്നതായി പോലീസ് പറഞ്ഞു. പോലീസ് ബീച്ചിലെ കാമറകളും മറ്റും പരിശോധിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോട്ടയം മെഡിക്കൽ കോളജിൽ അടിയന്തര സർജറിക്ക് വിധേയനാക്കിയ യുവാവിൽ നിന്നു മൊഴിയെടുത്താൽ മാത്രമേ സംഭവത്തിന്റെ ചുരുളഴിയൂ.