+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

35 ട​ണ്‍ ചെ​റു മ​ത്സ്യ​വു​മാ​യി ക​ർ​ണാ​ട​ക ബോ​ട്ട് പി​ടി​യി​ൽ

വൈ​പ്പി​ൻ : നി​രോ​ധിത മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ കെ 7 ​എ​ന്ന ക​ർ​ണാ​ട​ക ബോ​ട്ട് 35 ട​ണ്‍ ചെ​റു മ​ത്സ്യ​വു​മാ​യി ഫോ​ർ​ട്ട് കൊ​ച്ചി കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പു​തു​
35 ട​ണ്‍ ചെ​റു മ​ത്സ്യ​വു​മാ​യി  ക​ർ​ണാ​ട​ക ബോ​ട്ട് പി​ടി​യി​ൽ
വൈ​പ്പി​ൻ : നി​രോ​ധിത മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ കെ- 7 ​എ​ന്ന ക​ർ​ണാ​ട​ക ബോ​ട്ട് 35 ട​ണ്‍ ചെ​റു മ​ത്സ്യ​വു​മാ​യി ഫോ​ർ​ട്ട് കൊ​ച്ചി കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പു​തു​വൈ​പ്പ് തീ​ര​ക്ക​ട​ലി​ൽ കൊ​ച്ചി റി​ഫൈ​ന​റീ​സ് ലി​മി​റ്റ​ഡി​ന്‍റെ ക്രൂ​ഡ് ഓ​യി​ൽ പ​ന്പിം​ഗ് സ്റ്റേ​ഷ​നാ​യ സിം​ഗി​ൾ പോ​യി​ന്‍റ് മൂ​റി​ങ് ബ​ർ​ത്തി​നു സ​മീ​പമായിരുന്നു ബോ ട്ട് കണ്ടത്.

പ​രി​ശോ​ധ​ന​യി​ൽ 35 ട​ണ്‍ ത​ള​യ​ൻ ( പാ​ന്പാ​ട) മ​ത്സ്യ​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളെ സ്റ്റോ​റി​ൽ കണ്ടെത്തിയതിനെ തു​ട​ർ​ന്ന് ബോ​ട്ട് ഫി​ഷ​റീ​സ് വ​കു​പ്പി​ന് കൈ​മാ​റി.​ കേ​ര​ള​ത്തി​ന്‍റെ തീ​ര​ക്ക​ട​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് സ്പെ​ഷൽ പെ​ർ​മി​റ്റും ബോ​ട്ടി​നി​ല്ലാ​യി​രു​ന്നു. വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി. ​അ​നീ​ഷി​ന് കൈ​മാ​റി​യ ബോ​ട്ടി​നെ എ​റ​ണാ​കു​ളം മത്സ്യഭ​വ​ൻ ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ മി​ലി ഗോ​പി​നാ​ഥ് ഇം​പൗ​ണ്ട് ചെ​യ്തു. ​

ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ എ​സ്. ജ​യ​ശ്രീ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ബോ​ട്ടി​ന് 2.5 ല​ക്ഷം രൂ​പ പി​ഴ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു. ചെ​റു​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഈ ​മാ​സം മൂ​ന്നാ​ത്തെ ബോ​ട്ടാ​ണ് ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടു​ന്ന​ത്.