എടക്കര: പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിൽ കൂടി വിദ്യാർഥികളെ പങ്കാളികളാക്കുന്നതിന് എൻഎസ്എസ് പോലുള്ള സന്നദ്ധ സംഘടനകൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. മൂത്തേടം ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതുതായി ആരംഭിച്ച എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. ആർ. രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ അജീഷ് ടി. കുര്യൻ തുണ്ടിയിൽ മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസിന്റെ ആദ്യ സംരംഭമായ ’കൂട്ടുകാരന് ഒരു കൂട്’ എന്ന പദ്ധതിക്ക് ബിഷപ്പ് തുടക്കം കുറിച്ചു. ചടങ്ങിൽ സപ്തതി ജൻമദിനം ആഘോഷിക്കുന്ന ബിഷപ്പിനെ പ്രിൻസിപ്പൽ പൊന്നാടയണിച്ച് ആദരിച്ചു.
ചുങ്കത്തറ മാർത്തോമ കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മേര എൽസ സജി, മൂത്തേടം ഗ്രാമപഞ്ചായത്തംഗം നൗഫൽ മദാരി, സിസിസി നോഡൽ ഓഫീസർ ഫിലിപ്പ് നൈനാൻ, സ്റ്റാഫ് സെക്രട്ടറി വി.കെ. അക്ഷയകൃഷ്ണ, കോളജ് ചെയർമാൻ നിഹാൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അമൽ ജോഷി, വോളണ്ടിയർ ലീഡർ വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ സി. നിഖിൽ, ഡോ. വിൻസന്റ്, ഡോ. നാജിയ, മിഖ്ദാത് നിയാസ്, പ്രിൻസ് ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.