+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് ച​ല​ന​സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

മ​ഞ്ചേ​രി: സ​മ​ഗ്ര ശി​ക്ഷ കേ​ര​ള മ​ഞ്ചേ​രി ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2022 2023 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ ഓ​ർ​ത്തോ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്ക് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച സ​ഹാ​യ
ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് ച​ല​ന​സ​ഹാ​യ  ഉ​പ​ക​ര​ണ​ങ്ങ​ൾ  വി​ത​ര​ണം ചെ​യ്തു
മ​ഞ്ചേ​രി: സ​മ​ഗ്ര ശി​ക്ഷ കേ​ര​ള മ​ഞ്ചേ​രി ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2022 -2023 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ ഓ​ർ​ത്തോ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്ക് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം സു​ബൈ​ദ നി​ർ​വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് മ​രു​ന്ന​ൻ സാ​ജി​ദ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഞ്ചേ​രി ബി​ആ​ർ​സി ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി സു​ധീ​ർ​ബാ​ബു, മ​ഞ്ചേ​രി എ​ഇ​ഒ എ​സ്. സു​നി​ത, ബി​ആ​ർ​സി ട്രെ​യി​ന​ർ കെ. ​ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ർ​ത്തോ കെ​യ​ർ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ വീ​ൽ​ചെ​യ​ർ, വാ​ക്ക​ർ, റോ​ളേ​റ്റ​ർ, തെ​റാ​പ്പി മാ​റ്റ്, അ​ഡ​ക്ട​ർ സെ​പ്പ​റേ​റ്റ​ർ, ബാ​ല​ൻ​സ് ബോ​ർ​ഡ്, എ​ക്സ​ർ​സൈ​സ് പു​ള്ളി, പെ​ഡ​ൽ എ​ക്സ​ർ​സൈ​സ​ർ, സ്റ്റാ​ൻ​ഡിം​ഗ്് ഫ്രെ​യിം തെ​റാ​ബാ​ൻ​ഡ്, വെ​ബ് എ​ക്സ​ർ​സൈ​സ​ർ, ഡ​ക്ക് സ്റ്റ​ക്ലിം​ഗ് റിം​ഗ്, ടി​എ​ൽ​എം കി​റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് തെ​റാ​പ്പി ചെ​യ്യു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​വും ഓ​ർ​ത്തോ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​ക​ളും വി​ശ​ദീ​ക​രി​ച്ചു ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് കെ.​വി ദൃ​ശാ​ന ര​ക്ഷി​താ​ക്ക​ൾ​ക്ക് ക്ലാ​സെ​ടു​ത്തു.
More in Malappuram :