നിലന്പൂർ: നിർമല ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി ആഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന എം.പി. സണ്ണി, കെ.സി. മുരളീധരൻ എന്നിവർക്ക് യാത്രയയപ്പ് നൽകുന്ന സമ്മേളനവും സ്കൂളിൽ നടന്നു. മലയോര ഗ്രാമമായ എരുമമുണ്ടയിലെ ഈ സ്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്തിയതിന്റെ 25-ാമത് വാർഷികമാണ് നടന്നത്. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റും സ്കൂളിലെ പൂർവവിദ്യാർഥിയുമായ വി.എസ്. ജോയ് ഗുരുസ്മരണ നടത്തി. ഫാ. ജോണ്‍ തളിക്കുന്നൻ ആമുഖ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി വി.പി. ജോണ്സണ് റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഉണ്ണി പാലത്തിങ്കൽ, ഗ്രാമപഞ്ചായത്തംഗം സൈനബ മാന്പിള്ളി, പ്രധാനാധ്യാപകൻ എം.കെ. ബ്ലെസൻ, പൂർവാധ്യാപക പ്രതിനിധി എലിസബത്ത് ജോണ്‍, ജോർജ് പൊക്കത്തായിൽ, കൾച്ചറൽ അസോസിയേഷൻ ചെയർമാൻ മുഹമ്മദ് റോഷൻ എന്നിവർ പ്രസംഗിച്ചു.
എം.പി. സണ്ണി, കെ.സി. മുരളീധരൻ എന്നിവർക്ക് ഉപഹാരങ്ങളും പുരസ്കാരങ്ങളും നൽകി ആദരിച്ചു. 25 വർഷം പിന്നിട്ട വഴികളുടെ ചരിത്രം അടയാളപ്പെടുത്തി ’സാഫല്യം 2023’ എന്ന പേരിൽ വിശേഷാൽ പതിപ്പ് പബ്ലിസിറ്റി കണ്‍വീനർ സി.പി. വിൻസന്റ്് ലോക്കൽ മാനേജർക്ക് നൽകി പ്രകാശനം ചെയ്തു. തുടർന്ന് ഉപജില്ലാ, ജില്ലാതലങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു, കുട്ടികൾ അവതരിപ്പിച്ച കലാസന്ധ്യയും ഉണ്ടായിരുന്നു.