പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ കാൻസർ ദിനത്തോടനുബന്ധിച്ചു നഗരസഭയിലെ കുടുംബശ്രീ-അയൽക്കൂട്ട പ്രവർത്തകർക്കായി കാൻസർ പ്രതിരോധ പരിചരണ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കക്കൂത്ത് ഉദ്ഘാടനം ചെയ്തു. ഡോ. നീലാർ മുഹമ്മദ് അധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് അഡ്വ. ഷാൻസി നന്ദകുമാർ, സിഡിഎസ് ചെയർമാൻ വി.കെ വിജയ, സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, പി.പി. സൈതലവി, മാനുപ്പ കുറ്റീരി, യൂസഫ് രാമപുരം, നദീറ ഹമീദ്, കെ.പി.എം സക്കീർ, കെ.പി ഷൈജൽ, പി.പി അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
സെമിനാറിൽ വിവിധ ചികിത്സാരീതികളെക്കുറിച്ചും പ്രതിരോധ പരിചരണത്തെക്കുറിച്ചും ഡോ. കൃഷ്ണൻ എളേടത്ത്, ജില്ലാശുപത്രി സെക്കണ്ടറി പാലിയേറ്റീവ് പരിചരണ വിഭാഗത്തിലെ ശ്രീജ ജയൻ എന്നിവർ ക്ലാസെടുത്തു.
പാലിയേറ്റീവ് പരിചരണ രംഗത്ത് ഹോംകെയർ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കു പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകരുടെ പിന്തുണ ഉണ്ടാകുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. കാൻസർദിനത്തോടനുബന്ധിച്ചു പെരിന്തൽമണ്ണ ജില്ലാശുപത്രി ഓങ്കോളജി വിഭാഗത്തിലേക്കാവശ്യമായ ഫർണിച്ചറുകൾ, ഫാൻ, അഡ്മിറ്റ് ചെയ്യുന്ന രോഗികൾക്കു ആശ്വാസം പകരുന്ന മ്യൂസിക് സിസ്റ്റം എന്നിവ ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുവിനും ഓങ്കോളജി വിഭാഗം മേധാവി ഡോ. ഗായത്രി എന്നിവർക്കു ഡോ. അബൂബക്കർ തയ്യിലിന്റെ നേതൃത്വത്തിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹികൾ കൈമാറി.