നെടുങ്കണ്ടം: വെള്ളക്കരം കുത്തനെ വര്‍ധിപ്പിക്കുമ്പോഴും കാലഹരണപ്പെട്ട പ്രധാന പൈപ്പുകള്‍ നന്നാക്കാന്‍പോലും വാട്ടര്‍ അഥോറിറ്റി തയാറാകുന്നില്ല. നെടുങ്കണ്ടത്ത് പൈപ്പ് പൊട്ടി ദിവസങ്ങളായി ശുദ്ധജലം പാഴാകുമ്പോഴും പ്ലാസ്റ്റിക് വച്ച് ചോര്‍ച്ച അടയ്ക്കുന്ന സാങ്കേതികവിദ്യയാണു വാട്ടര്‍ അഥോറിറ്റി നടത്തുന്നത്.
ദിവസങ്ങളായി നെടുങ്കണ്ടം പപ്പിനിമെട്ടില് പൈപ്പ് പൊട്ടി ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമാണു പാഴാകുന്നത്. വാട്ടര്‍ അഥോറിറ്റിയുടെ ശുദ്ധീകരണ പ്ലാന്റിൽനിന്നു ശുദ്ധികരിച്ച വെള്ളം ടാങ്കിലേക്കു മാറ്റുന്ന പ്രധാന പൈപ്പിലാണു പൊട്ടല്‍.
വെള്ളം നഷ്ടപ്പെടാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായെങ്കിലും ചോര്‍ച്ച അടയ്ക്കാതെ പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് പ്ലാസ്റ്റിക് വള്ളിയിട്ടു കെട്ടിയ നിലയിലാണ് പൈപ്പ് ലൈന്‍. വെള്ളം ചോര്‍ന്നുതുടങ്ങിയതോടെ പ്രദേശത്ത് വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
പ്രദേശത്ത് നിരവധി സര്‍ക്കാര്‍ ക്വര്ട്ടേഴ്സുകളിലേക്ക് ഇവിടെനിന്നു പമ്പ് ചെയ്യുന്ന വെള്ളമാണ് എത്തുന്നത്. താന്നിമൂട്ടിലെ പമ്പ് ഹൗസില്‍നിന്നാണ് വെള്ളം പമ്പ് ചെയ്ത് പപ്പിനിമെട്ടിലെ ശുദ്ധീകരണ ടാങ്കിലേക്ക് എത്തിക്കുന്നത്.
നെടുങ്കണ്ടത്ത് വാട്ടര്‍ അഥോറിറ്റിയുടെ കാലഹരണപ്പെട്ട പൈപ്പുകളില്‍ പകുതി മാത്രമാണു മാറിയിട്ടുള്ളത്. ബാക്കിയുള്ളവ പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. വെള്ളത്തിന്റെ മര്‍ദം താങ്ങാനാകാത്തവിധം പൈപ്പുകളുടെ ഗുണനിലവാരം കുറഞ്ഞതാണ് അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലിനു കാരണം.