തൊടുപുഴ: ജനാധിപത്യ കേരള കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10നു കർഷകറാലി സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ അഡ്വ. റോയി വാരികാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.
തൊടുപുഴ നിയോജക മണ്ഡലത്തിലെ 13 മണ്ഡലങ്ങളിൽനിന്നുള്ള കർഷകർ റാലിയിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞു മൂന്നിനു തെനംകുന്ന് ബൈപാസിൽനിന്നു റാലി ആരംഭിച്ച് ഗാന്ധി സ്ക്വയറിൽ സമാപിക്കും. തുടർന്ന് പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം പാർട്ടി ചെയർമാൻ ഡോ. കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തും. പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വ. പി.സി. ജോസഫ് പ്രസംഗിക്കും. റോയി വാരികാട്ട് അധ്യക്ഷത വഹിക്കും. ജനറൽ കണ്‍വീനർ എം.ജെ. ജോണ്സണ് സ്വാഗതവും അഡ്വ. ഷാജി തെങ്ങുംപിള്ളിൽ നന്ദിയും പറയും.
സംസ്ഥാന ബജറ്റിൽ കാർഷിക മേഖലയ്ക്കായി സർക്കാർ മെച്ചപ്പെട്ട പദ്ധതികളാണ് പ്രഖ്യാപിച്ചതെന്നും രാജ്യത്ത് എൽഐസി പോലുള്ള സ്ഥാപനങ്ങളെ അദാനിയെപ്പോലുള്ള കോർപ്പറേറ്റുകൾക്ക് അടിയറ വച്ച കേന്ദ്ര സർക്കാർ രാജ്യദ്രോഹമാണു നടത്തിയതെന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ എം.ജെ. ജോണ്സണ്, അഡ്വ. ഷാജി തെങ്ങുംപിള്ളിൽ, കെ.കെ. ഷംസുദീൻ, ജോസ് നെല്ലിക്കുന്നേൽ, ടോജോ ജോസഫ് എന്നിവർ പങ്കെടുത്തു.