ചെറായി: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു പരിക്കേറ്റു. പറവൂർ പെരുന്പടന്ന നികത്തിൽ ഉണ്ണികൃഷ്ണന്റെ മകൻ അരുണ്‍(26) ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് വിവേകിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് മുനന്പം രവീന്ദ്രപ്പാലത്തിനടുത്തായിരുന്നു അപകടം. വിവേകാണ് ബൈക്ക് ഓടിച്ചിരുന്നത്. അരുണ്‍ പിന്നിലിരിക്കുകയായിരുന്നു. ചെറായി ഉത്സവത്തിനെത്തിയ ഇരുവരും മുനന്പം ബീച്ചിലേക്ക് പോകും വഴി എതിരേവന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അരുണിനെ ഉടൻ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്കൂട്ടർ യാത്രികർക്കും പരിക്കേറ്റു. അരുണ്‍ പറവൂരിലെ ഹോണ്ട ഷോറും ജീവനക്കാരനാണ്. സംസ്കാരം നടത്തി.