+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ബു​ല​ൻ​സി​ൽ​ പീ​ഡ​നം: പ്ര​തി​ഷേ​ധം വ്യാപകം

കൊ​ടു​ങ്ങ​ലൂ​ർ: വി​ഷം ക​ഴി​ച്ച് താ​ലൂ​ക്ക് ഹോസ്പി​റ്റ​ലി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ യു​വ​തി​യെ ആ​ബു​ല​ൻ​സി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ച​തി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​
ആ​ബു​ല​ൻ​സി​ൽ​ പീ​ഡ​നം:  പ്ര​തി​ഷേ​ധം വ്യാപകം
കൊ​ടു​ങ്ങ​ലൂ​ർ: വി​ഷം ക​ഴി​ച്ച് താ​ലൂ​ക്ക് ഹോസ്പി​റ്റ​ലി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ യു​വ​തി​യെ ആ​ബു​ല​ൻ​സി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ച​തി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൊ​ടു​ങ്ങ​ലൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ലോ​ച​ന​ൻ അ​ന്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. വി​നോ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പാ​ർ​ട്ടി ക്രി​മി​ന​ലു​ക​ളെ പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തി സം​ര​ക്ഷി​ക്കു​ക​യാ​ണ് ചെ​യ​ർ​പേ​ഴ്സ​ണും ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യും ചെ​യ്യു​ന്ന​തെ​ന്നും താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ൽ നി​ല​വി​ൽ ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ളെ​കു​റി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ലോ​ച​ന​ൻ അ​ന്പാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ വി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​ബി. സ​ജീ​വ​ൻ, കെ.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, ന​ഗ​ര​സ​ഭാ​പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​എ​സ്. സ​ജീ​വ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​എ​ൻ. ജ​യ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
കൊ​ടു​ങ്ങ​ല്ലൂ​ർ: പീ​ഡ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ജീ​വ​ന​ക്കാ​ര​നെ സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​തെ​ന്നും ഒ​രു യു​വ​തി​യെ റ​ഫ​റ് ചെ​യ്യു​ന്പോ​ൾ ഒ​രു പു​രു​ഷ​നെ വി​ട്ട​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച മു​ഴു​വ​ൻ പേ​രേ​യും നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ വി.​എം. ജോ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ഷാ​ഫ് കു​ര്യാ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ.​എ​സ്. സാ​ബു, കെ.​പി. സു​നി​ൽ​കു​മാ​ർ, വി.​എ​സ്. അ​രു​ണ്‍ രാ​ജ്, പി.​എ. മ​നാ​ഥ്, എ​ൻ.​എ​സ്. സ​ലി​മു​ദ്ധീ​ൻ, മു​സ​മ്മി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.