പുതുക്കാട്: കെഎസ്ആർടിസി ബസിൽ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച ആർടി ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ. വടമ സ്വദേശി ഐവീട്ടിൽ രാജീവാണ് (50) പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്. തൃശൂർ ആർടിഒ ഓഫീസിലെ ഡ്രൈവറാണ് ഇയാൾ. ഒരാഴ്ച മുന്പ് നന്തിക്കരയിൽവച്ചാണ് കേസിനാസ്പദമായ സംഭവം. ബസിൽ യാത്ര ചെയ്തിരുന്ന രാജീവ് സ്കൂൾ വിദ്യാർഥിനിയെ പിറകിൽനിന്ന് ഉപദ്രവിച്ചു എന്നാണ് കേസ്.
കുട്ടിയുടെ വീട്ടുകാർ പുതുക്കാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിലായിരുന്നു. എന്നാൽ, വയറുവേദനയെ തുടർന്ന് മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയെന്നറിഞ്ഞ പോലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുതുക്കാട് എസ്എച്ച്ഒ യു.എച്ച്. സുനിൽദാസ്, എസ്ഐമാരായ കെ.എസ്. സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.