തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ലക്ഷാർച്ചന ബുധനാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചിന് സാംസ്കാരിക സദസ്, തുടർന്നുള്ള ദിവസങ്ങളിൽ വിവിധ കലാപരിപാടികൾ എന്നിവ നടക്കും. വിഷ്ണു സഹസ്രനാമം ചൊല്ലി രണ്ടു ശ്രീകോവിലുകളിലും ഭഗവാന്റെ പാദങ്ങളിൽ നേരിട്ട് അർച്ചന നടത്തുന്നത് ഈ ക്ഷേത്രത്തിലെ സവിശേഷതയാണ്.
അഷ്ടമി ദിവസമായ 14ന് ലക്ഷാർച്ചന സമാപി ക്കും. 10ന് കളഭാഭിഷേകം 11.30ന് 101പറ അരിയുടെ പ്രസാദ ഉൗട്ട് എന്നിവ അഷ്ടമി വിളക്ക് ദിവസം നടക്കും. നവമി വിളക്കു ദിനമായ 15ന് ക്ഷേത്രക്കിനകത്ത് നങ്ങ്യാർക്കൂത്ത്, ശീവേലി എഴുന്നള്ളിപ്പ്, ശ്രീവില്വാദ്രിനാഥ സംഗീതോത്സവവും തുടങ്ങും. പ്രസിദ്ധമായ ദശമി ശീവേലി എഴുന്നള്ളിപ്പ് 16ന് രാവിലെ നടക്കും. പെരുവനം കുട്ടൻ മാരാരുടെ മേളവും ചോറ്റാനിക്കര വിജയൻ മാരാരുടെ പഞ്ചവാദ്യവും അകന്പടിയാകും. 7നാണ് പ്രസിദ്ധമായ തിരുവില്വാമല ഏകാദശി.
ഏകാദശി ദിവസം ദർശനത്തിനായി മുഴുവൻ സമയവും ക്ഷേത്രനടകൾ തുറന്നിടും. രാവിലെ കുംഭാര സേവകരുടെ വരവ്, പഞ്ചരത്ന കീർത്തനാലാപനം, രാത്രി എഴുന്നള്ളിപ്പ്, വിളക്കാചാരം എന്നിവ നടക്കും.