മൂവാറ്റുപുഴ: ഭഷ്യ വകുപ്പ് മന്ത്രി നിയമസഭയിൽ റേഷൻ വ്യാപാരികളെ അവഹേളിച്ചു നടത്തിയ പ്രസ്താവന പിൻവലിക്കണമെന്ന് മുൻ എംഎൽഎ ജോണി നെല്ലൂർ. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ പ്രതിഷേധ ധർണ മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 77 താലൂക്കുകളിൽ ധർണ സമരം സംഘടിപ്പിച്ചു.
റേഷൻ വ്യാപാരികളുടെ കമ്മീഷൻ വിതരണം അടുത്ത മാസം ആറിന് മുൻപ് നൽകുക. കിറ്റിന്റെ കുടിശിക ഉടൻ നൽകുക. കമ്മീഷൻ കാലോചിതമായി പുതുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു. ധർണ. താലൂക്ക് പ്രസിഡന്റ് ജോസ് നെല്ലൂർ, സെക്രട്ടറി പി.എസ്. മജീദ്, യു.എൻ. ഗിരിജൻ, എൻ. ദിനേശൻ, വി.ഐ. സണ്ണി, സിദ്ധിക്ക്, സാബു മണ്ണത്തൂർ. എന്നിവർ പ്രസംഗിച്ചു.
കോതമംഗലം: ഭക്ഷ്യ വകുപ്പ് മന്ത്രി നിയമസഭയിൽ കേരളത്തിലെ റേഷൻ വ്യാപാരികളെ അപമാനിച്ചതിൽ പ്രതിഷേധിച്ച് കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസിനു മുന്പിൽ റേഷൻ വ്യാപാരികൾ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് വി.വി. ബേബി ധർണ ഉദ്ഘാടനം ചെയ്തു. മാജോ മാത്യു, എം.എം. രവി, എം.എസ്. സോമൻ, ആന്റണി പാലക്കുഴി, ടി.എം. ജോർജ്, ബിജി എം. മാത്യു, പി.പി. ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.