കൊച്ചി: കോർപറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധി @ കൊച്ചിയില്‍ ഇരുന്നു കഴിക്കാനുള്ള സൗകര്യങ്ങളുള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആളുകള്‍ക്ക് ഇരുന്നു കഴിക്കുവാനുള്ള ഡൈനിംഗ് ഏരിയയും കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനുള്ള സ്റ്റാളുകളുമാണ് സജ്ജമാക്കുന്നത്. കൂടാതെ മലിനജലം സംസ്കരിക്കുന്നതിനുള്ള സംവിധാനവും അടുക്കളയുടെ ശേഷി വര്‍ധിപ്പിക്കലും ഇതോടൊപ്പം നടത്തും.
45 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഒരുമാസത്തിനകം തന്നെ നവീകരണം പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍. നിലവില്‍ മൂവായിരത്തിലധികം ഉച്ചയൂണുകള്‍ സമൃദ്ധിയില്‍ നിന്നും വില്പന നടത്തുന്നുണ്ട്. നിലവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന മുന്‍വശത്തെ ടൈല്‍ വിരിച്ചിരിക്കുന്ന ഭാഗം വരെയും കൈ കഴുകാനുള്ള ഭാഗത്തേക്കുമായി റൂഫിംഗ് നടത്തും. മുന്‍വശത്ത് ഇരിപ്പിടങ്ങള്‍ സജ്ജമാക്കും. 120 പേര്‍ക്ക് ഒരേ സമയം ഇരുന്നു കഴിക്കാനുള്ള ഡൈനിംഗ് ഏരിയ ആണ് തയാറാക്കുന്നത്. കുടുംബശ്രീയുടെ 10 സ്റ്റാളുകളായിരിക്കും സജ്ജമാക്കുക. വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് തത്കാലത്തേക്ക് ഷീ ലോഡ്ജിന് മുന്‍വശത്തേക്ക് മാറ്റി. മേയര്‍ എം.അനില്‍ കുമാര്‍, സ്ഥിരം സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.ആര്. റെനീഷ്, ഷീബ ലാല്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍.