നെടുമ്പാശേരി : വടക്കൻ മേഖലാ മഞ്ഞനിക്കര തീർഥയാത്ര ആരംഭിച്ചു. ചെറിയ വാപ്പാലശേരി മാർ ഇഗ്നാത്തിയോസ് പള്ളിയിൽ നിന്ന് ഏബ്രാഹം മാർ സേവേറിയോസ്, ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തമാർ ദീപശിഖയും പാത്രിയർക്ക പതാകയും ഭാരവാഹികൾക്ക് കൈമാറിയാണ് തീർഥയാത്രയ്ക്ക് തുടക്കം കുറിച്ചത്. മഞ്ഞനിക്കരയിൽ കബറടങ്ങിട്ടുള്ള പരിശുദ്ധ ഇഗ്നിയാത്തിയോസ് ഏലിയാസ് ത്രിതീയൻ ബാവയുടെ 91-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ചാണ് തീർഥയാത്ര.
തീർഥാടക സംഘം ഭാരവാഹികളായ ടൈറ്റസ് വർഗീസ് കോറെപ്പിസ്കോപ്പ, വർഗീസ് അരീയ്ക്കൽ കോറെപ്പിസ്കോപ്പ, ഫാ. ഗീവർഗീസ് അരീയ്ക്കൽ, ഫാ. വിത്സൻ, വർഗീസ് കൂരൻ, ഷെവലിയാർ സി.വൈ. വർഗീസ്, പള്ളി ട്രസ്റ്റിമാരായ എ.കെ. വർഗീസ്, ബിജു മാത്യു എന്നിവരാണ് നേതൃത്വം നൽകുന്നത്. അങ്കമാലി സെന്റ് മേരീസ് കത്തീഡ്രലിൽ ഫാ. വർഗീസ് പാലയിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഹൈവേ ജംഗ്ഷനിൽ പൗരാവലിയുടെയും നായത്തോട് കവലയിൽ സെന്റ് ജോർജ് പള്ളിയുടെയും വേങ്ങൂരിൽ സാൻജോ ഭവനന്റെയും സെന്റ് ജോർജ് ചാപ്പലിന്റെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.
മരോട്ടിചുവട് ചാപ്പൽ, മറ്റൂർ സെന്റ് ജോർജ് പള്ളി , കാലടി കവല, ആലാട്ടുചിറ സെന്റ് മേരീസ് പള്ളി, പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളി എന്നിവിടങ്ങളിലും സ്വീകരണങ്ങൾ ഉണ്ടായിരുന്നു. കീഴില്ലം പാറേത്തുമുകൾ പള്ളിയിൽ ഭക്ഷണം കഴിച്ച് വിശ്രമത്തിനു ശേഷമാണ് തീർഥയാത്ര തുടർന്ന് ആരംഭിച്ചത്. അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രലിൽനിന്നു വികാരി ഫാ. വർഗീസ് മണ്ണാറമ്പിലിന്റെ നേതൃത്വത്തിൽ തുടങ്ങിയ തീർഥയാത്ര മറ്റൂർ പള്ളിയിൽ വെച്ച് ഒത്തുചേർന്നു.