കൊച്ചി: എംഡിഎംഎയുമായി നാലു യുവാക്കള്‍ പിടിയില്‍. കൊച്ചി പോലീസ് കമീഷണറേറ്റിന്റെ യോദ്ധാവ് സ്ക്വാഡ് ആണ് പിടികൂടിയത്. കോമ്പാറ പുതുപ്പള്ളിപ്പറമ്പ് പി.കെ. അലി (47), തോപ്പുംപടി ബീച്ച് റോഡ് ഈരാശേരി വീട്ടില്‍ ജയിംസ് (32), വരാപ്പുഴ ചിരക്കകം കല്ലൂര്‍ വീട്ടില്‍ രാജേഷ് (37), പച്ചാളം കടേപ്പറമ്പില്‍ വീട്ടില്‍ അഖില്‍ (27) എന്നിവരാണ് പിടിയിലായത്. 32.7 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കല്‍നിന്ന് കണ്ടെത്തിയത്.
കറുകപ്പിള്ളിയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ താമസിച്ചിരുന്ന അലിയുടെയും അഖിലിന്റെയും പക്കല്‍ നിന്നാണ് ആദ്യം എംഡിഎംഎ പിടികൂടിയത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ജയിംസിന്റെ പക്കലും എംഡിഎംഎയുണ്ടെന്ന് അറിഞ്ഞു. പോലീസിന്റെ നിര്‍ദേശ പ്രകാരം അഖില്‍ വിളിച്ചതനുസരിച്ച് ജയിംസും കൂട്ടാളിയായ രാജേഷും ഹോട്ടലിലെത്തി. തുടര്‍ന്ന് യോദ്ധാവ് സ്ക്വാഡ് പിടികൂടുകയായിരുന്നു.