ആലുവ: റൂറൽ ജില്ലയിൽ ഓപ്പറേഷൻ ആഗിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ ഇന്നലെ 60 പേർ കൂടി പിടിയിലായി. കഴിഞ്ഞ ദിവസം 107 പേരെ പിടികൂടിയിരുന്നു. ഇതോടെ റൂറൽ ജില്ലയിൽ അറസ്റ്റിലായവരുടെ എണ്ണം 167 ആയി. അഞ്ച് സബ് ഡിവിഷനുകളിലെ 34 സ്റ്റേഷൻ അതിർത്തിയിലും പരിശോധന തുടരുകയാണ്.
മുൻകാലങ്ങളിൽ കാപ്പ ചുമത്തി ജയിലിലടച്ചവരെയും നാടു കടത്തിയവരെയും പരിശോധിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വിവിധ കേസുകളിൽ ജാമ്യം ലഭിച്ചവരെയും മുൻകാല കുറ്റവാളികളെയും പരിശോധിച്ചു.
സാമൂഹ്യ വിരുദ്ധരുടെ പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളിലും പരിശോധന നടത്തി. ലോഡ്ജുകളിലും ഹോട്ടലുകളിലും ബാറുകളിലും പരിശോധന തുടരുകയാണ്.