+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ല്‍ ആ​ദ്യ യു​ദ്ധ​വി​മാ​നം പ​റ​ന്നി​റ​ങ്ങി

കൊ​ച്ചി: ഇ​ന്ത്യ​യു​ടെ ആ​ദ്യ ത​ദ്ദേ​ശ നി​ര്‍​മി​ത വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ല്‍ പ​റ​ന്നി​റ​ങ്ങി തേ​ജ​സ്, മി​ഗ് 29 കെ യുദ്ധവിമാനങ്ങൾ. കൊ​ച്ചി​യി​ല്‍ നി​ന്നു ട്ര​യ​ല്‍ റ​ണ്ണി
ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ല്‍ ആ​ദ്യ യു​ദ്ധ​വി​മാ​നം പ​റ​ന്നി​റ​ങ്ങി
കൊ​ച്ചി: ഇ​ന്ത്യ​യു​ടെ ആ​ദ്യ ത​ദ്ദേ​ശ നി​ര്‍​മി​ത വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ല്‍ പ​റ​ന്നി​റ​ങ്ങി തേ​ജ​സ്, മി​ഗ് 29 കെ യുദ്ധവിമാനങ്ങൾ. കൊ​ച്ചി​യി​ല്‍ നി​ന്നു ട്ര​യ​ല്‍ റ​ണ്ണി​ന് പു​റം​ക​ട​ലി​ലേ​ക്ക് പോ​യ വി​ക്രാ​ന്തി​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇ​റ​ക്കി​യു​ള്ള പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ണ്ടു വി​മാ​ന​ങ്ങ​ളും ഇ​റ​ക്കി​യ​ത്. ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ലൈ​റ്റ് കോം​ബാ​റ്റ് എ​യ​ര്‍ ക്രാ​ഫ്റ്റ് (എ​ല്‍​സി​എ) ആ​ണ് തേ​ജ​സ്. റ​ഷ്യ​ന്‍ നി​ര്‍​മി​ത യു​ദ്ധ​വി​മാ​ന​മാ​ണ് മി​ഗ് 29 കെ.

ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​തി​ന്‍റെ പു​തി​യൊ​രു നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് നാ​വി​ക സേ​ന പ്ര​സ്താ​വ​ിച്ചു. വി​മാ​ന​വാ​ഹി​നി ക​പ്പ​ലും യു​ദ്ധ​വി​മാ​ന​വും ത​ദ്ദേ​ശീ​യ​മാ​യി രൂ​പ​ക​ല്‍​പ​ന ചെ​യ്യാ​നും വി​ക​സി​പ്പി​ക്കാ​നും നി​ര്‍​മി​ക്കാ​നും പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നു​മു​ള്ള ഇ​ന്ത്യ​യു​ടെ ശേ​ഷി​യാ​ണ് ഇ​തി​ലൂ​ടെ പ്ര​ക​ടമാകു​ന്ന​തെ​ന്നും സേ​ന വ്യ​ക്ത​മാ​ക്കി.

ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ക്ക​പ്പെ​ട്ട ഏ​റ്റ​വും വ​ലി​യ ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്ത് 2022 സെ​പ്റ്റം​ബ​റി​ലാ​ണ് ക​മ്മീ​ഷ​ന്‍ ചെ​യ്ത​ത്. നാ​വി​ക സേ​ന​യു​ടെ ആ​ഭ്യ​ന്ത​ര വി​ഭാ​ഗ​മാ​യ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നേ​വ​ല്‍ ഡി​സൈ​ന്‍ (ഡി​എ​ന്‍​ഡി) ആ​ണ് ക​പ്പ​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത​ത്. കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ലാ​യി​രു​ന്നു നി​ര്‍​മാ​ണം. 2,300 ല​ധി​കം കം​പാ​ര്‍​ട്ട്മെ​ന്‍റു​ക​ള്‍ ഉ​ള്ള വി​ക്രാ​ന്തി​ന് ഒരേസമയം 1,700 പേ​രെ വ​ഹി​ക്കാ​നാ​കും.

ര​ണ്ട് ഫു​ട്‌​ബോ​ള്‍ മൈ​താ​ന​ങ്ങ​ളു​ടെ വ​ലി​പ്പ​മു​ള്ള വി​ക്രാ​ന്തി​ന് 20 യു​ദ്ധ​വി​മാ​ന​ങ്ങ​ളും 10 ഹെ​ലി​കോ​പ്ട​റു​ക​ളു​മ​ട​ക്കം മു​പ്പ​തോ​ളം വി​മാ​ന​ങ്ങ​ളെ വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ണ്ട്. 28 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ വേ​ഗ​ത​യി​ല്‍ വി​ക്രാ​ന്തി​ന് സ​ഞ്ച​രി​ക്കാ​നാ​കും.