ചെറുതോണി: പതിനൊന്നുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും 5,000 രൂപ പിഴയും ശിക്ഷിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ 39-കാരനെയാണു ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്തപക്ഷം പ്രതി അധികശിക്ഷ അനുഭവിക്കണം. പെൺകുട്ടിയുടെ പുനരധിവാസത്തിനായി 25,000 രൂപ നല്കാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോടു കോടതി ഉത്തരവായി.
2020-ലാണു കേസിനാസ്പദമായ സംഭവം. അയൽപക്കത്തെ വീട്ടിൽ വെള്ളം എടുക്കുന്നതിനായി ചെന്ന പെൺകുട്ടിയെ പ്രതി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
വെള്ളത്തൂവൽ പോലീസ് അന്വേഷിച്ചു കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.