വെള്ളിക്കുളങ്ങര: പട്ടികജാതി പട്ടിക വർഗ വിദ്യാർഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് നടപ്പാക്കുന്ന സമന്വയ പദ്ധതിയുടെ ഭാഗമായി വെള്ളിക്കുളങ്ങരയിൽ രജിസ്ട്രേഷൻ ക്യാന്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
വെള്ളിക്കുളങ്ങര ഗ്രാമീണവായനശാലയുടെ സഹകരണത്തോടെ നടന്ന ക്യാന്പ് മറ്റത്തൂർ പഞ്ചായത്ത് അംഗം ഷൈബി സജി ഉദ്ഘാടനം ചെയ്തു. ജില്ല എംപ്ലോയ്മെന്റ് ഓഫീസിലെ വോക്കേഷണൽ ഗൈഡൻസ് വിഭാഗം ഓഫീസർ വി.എം. ഹംസ ക്ലാസ് നയിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ചിത്ര സുരാജ്, ഷാന്റോ കൈതാരത്ത്, കെ.എസ്. സൂരജ്, ചാലക്കുടി ജൂണിയർ എംപ്ലോയ്മെന്റ് ഓഫീസർ കെ.എസ്. സനോജ്, വായനശാല പ്രസിഡന്റ് പി.ജി. മോഹനൻ, ഇ.എച്ച്. സഹീർ, രാജു തെക്കൂടൻ എന്നിവർ പ്രസംഗിച്ചു.