തിരുവില്വാമല: പട്ടിപ്പറന്പ് സദ്ഗമയ സേവാ ട്രസ്റ്റ് അങ്കണത്തിൽ പുത്തൻവീട്ടിൽ ചന്ദ്രൻ നിർമിച്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങുകൾ ഭക്തിനിർഭരമായി.
ഭക്തർക്ക് ജാതിമതഭേദമെന്യേ ആരാധന നടത്തുവാൻ കഴിയുന്ന രീതിയിലാണ് നിർമാണം. പരേതരായ പുത്തൻവീട്ടിൽ കൃഷ്ണന്റെയും ലക്ഷ്മിയുടേയും സ്മരണാർഥമാണ് ക്ഷേത്രം നിർമിച്ചത്. ക്ഷേത്രം തന്ത്രി കെ.യു. ഷാജി ശർമയുടെ മുഖ്യകാർമികത്വത്തിലാണ് പ്രതിഷ്ഠ നടന്നത്.
പാർളിക്കാട് ജ്ഞാനാശ്രമം സ്വാമിനി സ്വയംപ്രഭ മാതാജി സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തിരുവില്വാമല അനീഷും സംഘവും അവതരിപ്പിച്ച ചെണ്ടമേളവും അരങ്ങേറി.