വടക്കാഞ്ചേരി: ഉത്രാളിപ്പാടം പൂരത്തിനായി ഒരുങ്ങി. കുമരനെല്ലൂർ ദേശത്തിന്റെ കാഴ്ചപ്പന്തൽ കാൽനാട്ടുകർമം ക്ഷേത്രത്തിനു സമീപം നടന്നു. ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണൻ അയ്യർ, ക്ഷേത്രം കോമരം പള്ളിയത്ത് മാധവൻനായർ എന്നിവർ മുഖ്യകാർമികളായി. ചടങ്ങിൽ രക്ഷാധികാരി ഡോ.പി.എസ്. മോഹൻദാസ്, ദേശം പ്രസിഡന്റ് എ.കെ. സതീഷ്കുമാർ, ജനറൽ സെക്രട്ടറി പി.എ. വിപിൻ, കെ. ബാലകൃഷ്ണൻ, കെ.ആർ. രമേശ്, വടക്കാഞ്ചേരി ദേശം പ്രസിഡന്റ് ടി.ജി. അശോകൻ, സെക്രട്ടറി പി.എൻ. ഗോകുലൻ, എങ്കക്കാട് ദേശം പ്രസിഡന്റ് ബാബു പൂക്കുന്നത്ത്, സെക്രട്ടറി പി.ആർ. സുരേഷ്കുമാർ, ദേവസ്വം ഓഫീസർ വി. മുരളീധരൻ, വ്യാപാരി വ്യവസായി പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ തുടങ്ങിയവരും ദേശ നിവാസികളും ചടങ്ങിൽ സംബന്ധിച്ചു.
ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് എങ്കക്കാട് ദേശത്തിന്റെ ബഹുനില വർണപന്തലിന്റെ കാൽനാട്ടുകർമം ഉത്രാളിപാടത്ത് നടന്നു. എങ്കക്കാട് വിഭാഗം പ്രസിഡന്റ് പി.ആർ. സുരേഷ്കുമാർ, സെക്രട്ടറി ബാബു പൂക്കുന്നത്ത്, ഭാരവാഹികളായ തുളസികണ്ണൻ, പി.ജി. രവീന്ദ്രൻ, മോഹന നന്പീശൻ, കുമരനെല്ലൂർ ദേശം പ്രസിഡന്റ് എ.കെ. സതീഷ്കുമാർ, സെക്രട്ടറി പി.എ. വിപിൻ, മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.