ചാലക്കുടി: സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി. തിരുനാളിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വിശുദ്ധന്റെ തിരുസ്വരൂപത്തിനു മുന്നിൽ അന്പെടുത്തുവച്ച് പ്രാർഥിക്കാൻ ജാതി-മത ഭേദമന്യേ ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്.
ഇന്നലെ രാവിലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് ചങ്ങനാശേരി സെഹിയോണ്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ഷാജി തുന്പേചിറയിൽ കാർമികത്വം വഹിച്ചു. റവ.ഡോ.ജോയി നെല്ലിശേരി സന്ദേശം നൽകി. വൈകിട്ട് നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ വൻ ജനാവലി പങ്കെടുത്തു. 101 പൊൻ കുരിശുകളും നൂറു കണക്കിന് പട്ടുകുടകളും അണിനിരന്നുള്ള പ്രദക്ഷിണം നാല് അങ്ങാടികളും ചുറ്റി പള്ളിയിൽ സമാപിച്ചു. വികാരി ഫാ.ജോളി വടക്കൻ , സഹ വികാരിമാരയ ഫാ. ലിജൊ മണിമലക്കുന്നേൽ, ഫാ. ഓസ്റ്റിൻ പാറയ്ക്കൽ, കൈക്കാരന്മാരായ അബ്രാഹം മേനാച്ചേരി, വർഗീസ് തേനം കൂടത്ത്, പോൾ ഈയന്നൻ, ബാബു എടാട്ടുകുറ്റിയിൽ ജനറൽ കണ്‍വീനർ തങ്കച്ചൻ കട്ടക്കയം തുടങ്ങിയവർ നേതൃത്വം നൽകി. ഇടവകയിലെ വൈദികർ അർപ്പിച്ച ദിവ്യബലിക്കു ശേഷം വർണമഴയും ഉണ്ടായിരുന്നു.
ഇന്നു രാവിലെ വിവിധ യൂണിറ്റുകളിലേക്കും, ടൗണ്‍ അന്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിലേക്കും അന്പെഴുന്നള്ളിക്കും. രാത്രി 7.30 ന് വെള്ളിക്കുളം ജംഗ്ഷനിൽ മത സൗഹാർദ സമ്മേളനത്തിനു ശേഷം ടൗണ്‍ അന്പ് പ്രദക്ഷിണം ആരംഭിക്കും. നയന മനോഹരമായ രഥത്തിൽ വിശുദ്ധ. സെബസ്ത്യാനോസിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണം രാത്രി 11.30ന് പള്ളിയിൽ സമാപിക്കും. ഇതിനു മുന്‍പായി വിവിധ യൂണിറ്റുകളിൽ നിന്നു അന്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് വർണമഴ ഉണ്ടായിരിക്കും.
ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ സംഘടനകൾ ഒരുക്കിയ എക്സിബിഷനുകൾ കാണാൻ വലിയ ജന തിരക്കാണ്. ഇന്ന് തിരുനാൾ സമാപിക്കും.
ഫെബ്രുവരി 12ന് എട്ടാമിടം ആഘോഷിക്കും.