കോതമംഗലം: സംസ്ഥാനത്തെ മോട്ടോർ തൊഴിലാളി മേഖലയെ ബുദ്ധിമുട്ടിലാക്കിയ പെട്രോൾ-ഡീസൽ വിലവർധനാ നടപടി സർക്കാർ പിൻവലിക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐൻടിയുസി) കോതമംഗലം താലൂക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. വിലക്കയറ്റം കാരണം മോട്ടോർ തൊഴിലാളി മേഖല സ്തംഭിച്ചിരിക്കുകയാണ്.
പെട്രോൾ-ഡീസൽ വിലവർധന, വാഹനങ്ങളുടെ സ്പെയർ പാർട്സുകളുടെ വിലവർധന, വാഹനങ്ങളുടെ നികുതിയും ഇൻഷ്വറൻസിന്റെ തുക വർധനയും മൂലം മേഖലയുടെ പ്രവർത്തനമാകെ അവതാളത്തിൽ ആയിരിക്കുകയാണ്.
തൊഴിലാളികൾക്ക് യാതൊരുവിധ സംരക്ഷണവും നൽകാത്ത സംസ്ഥാന സർക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭ മുൻ അധ്യക്ഷൻ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി താലൂക്ക് പ്രസിഡന്റ് ബഷീർ ചിറങ്ങര അധ്യക്ഷത വഹിച്ചു.
വിൽസണ് തോമസ്, അബൂ മൊയ്തീൻ, റോയ് കെ. പോൾ, ചന്ദ്രലേഖ ശശിധരൻ, സീതി മുഹമ്മദ്, ജെയിംസ് കോറന്പേൽ, സുരേഷ് ആലപ്പാട്ട്, ശശി കുഞ്ഞുമോൻ, ബേസിൽ തണ്ണിക്കോട്ട് എന്നിവർ പ്രസംഗിച്ചു.