മുവാറ്റുപുഴ: സഹകരണ സംഘം സൂപ്പർവൈസറി ജീവനക്കാർക്കായി കരിയർ ഡെവലപ്മെന്റ് പരിശീലന പരിപാടി നടത്തി. മിൽമ, കില പരിശീലന സമിതിയംഗം സജി എം. നരിക്കുഴി, എ.ആർ. മോഹൻദാസ്, അസിസ്റ്റന്റ് രജിസ്ട്രാർ ബേബി തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു.
തിരുവനന്തപുരം കിക്മയുടെ ആഭിമുഖ്യത്തിലായിരുന്നു പരിശീലന പരിപാടി. മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ. ഉമ്മർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പേഴയ്ക്കാപ്പിള്ളി റൂറൽ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എച്ച്. സിദ്ദിഖ് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ പരിശീലക കെ.വി. ശ്രീവിദ്യ ആറു ദിവസത്തെ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലന പരിപാടിയിൽ പങ്കെടുത്ത സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ് നടത്തിയ ജീവനക്കാരുടെ പ്രമോഷൻ യോഗ്യതാ നിർണയ പരീക്ഷയിൽ വിജയിച്ച ജോസ് ജോർജ്, പി.എസ്. അമ്പിളി, ശ്രുതി കൃഷ്ണ, കെ.എസ്. ജിഷ, ബീന പോളി എന്നിവരെ യോഗത്തിൽ അനുമോദിച്ചു.