കൂത്താട്ടുകുളം: സുനേത്ര അന്തർദേശീയ സമ്മേളനം ഇന്നും, നാളെയും കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തിൽ നടക്കും. ഇന്ന് രാവിലെ 10ന് ശ്രീധരീയം സെമിനാർ ഹാളിൽ ചേരുന്ന ചടങ്ങിൽ ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി. നാരായണൻ നന്പൂതിരി ഉദ്ഘാടനം നിർവഹിക്കും. എൻ. നാരായണൻ നന്പൂതിരി അധ്യക്ഷത വഹിക്കും. ബൽജിയം, ഹോളണ്ട്, സൗത്ത് അമേരിക്ക, ജർമനി, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് എൻ. നാരായണൻ നന്പൂതിരി, ശ്രീകാന്ത് പി. നന്പൂതിരി, എൻ.പി. ശ്രീകല, ബിജു പ്രസാദ് എന്നിവർ അറിയിച്ചു.