കളമശേരി: വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നിര്‍ദേശ പ്രകാരമെന്ന് സസ്പെന്‍ഷനിലായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍ കുമാര്‍. സംഭവത്തില്‍ തന്നെ ബലിയാടാക്കി രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കുകയാണ്.
സര്‍ട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച അപേക്ഷ ആശുപത്രി ജീവനക്കാരന് എത്തിച്ചു നല്കി. സൂപ്രണ്ട് നിര്‍ദേശിച്ചുവെന്ന് പറഞ്ഞതിനാലാണ് ജീവനക്കാരി ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നേരത്തെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയിട്ടുണ്ടെന്നും അനില്‍കുമാര്‍ ആരോപിച്ചു. അഞ്ചുമാസം മുമ്പ് മെഡിക്കല്‍ കോളജില്‍ തന്നെ ജനിച്ച കുഞ്ഞിനായാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത്. 'അനൂപ് എന്നയാളുടെ കുഞ്ഞിനായാണ് സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത്. അനൂപിന്റെ കുഞ്ഞുമായി ബന്ധപ്പെട്ട് ഒരു വിഷയമുണ്ട്. അത് പരിഹരിച്ചു കൊടുക്കാന്‍ ഗണേഷ് മോഹന്‍ ആവശ്യപ്പെട്ടു. ഗണേഷ് മോഹന്‍ പറഞ്ഞത് അനുസരിച്ച് അനൂപ് എന്നെ ബന്ധപ്പെട്ടു. അഞ്ചുമാസം മുമ്പ് മെഡിക്കല്‍ കോളജില്‍ തന്നെ ജനിച്ച ഒരു കുഞ്ഞിനെയാണ് അനൂപ് ഏറ്റെടുത്ത് വളര്‍ത്തുന്നത്. ആ കുഞ്ഞിന് ഒരു ജനന സര്‍ട്ടിഫിക്കറ്റ് വേണം. അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് അനൂപും ഭാര്യയും എന്ന് കാണിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു അനൂപിന്റെ ആവശ്യം. ബര്‍ത്ത് രജിസ്റ്ററിലെ റോസ് നിറത്തിലുള്ള പേപ്പറുമായി പിന്നീട് അനൂപ് എന്നെ സമീപിച്ചു.
ആശുപത്രിയില്‍ നിന്ന് തന്നെയാണ് ഈ പേപ്പര്‍ ലഭിച്ചിരിക്കുന്നത്. ഈ പേപ്പര്‍ ലഭിക്കാന്‍ ആരൊക്കെയാണ് കളിച്ചിരിക്കുന്നത് എന്ന് എനിക്ക് അറിയില്ല. സ്വാഭാവികമായി ഞാന്‍ ആ പേപ്പര്‍ ബര്‍ത്ത് രജിസ്റ്റര്‍ ചെയ്യുന്ന പെണ്‍കുട്ടിയുടെ കൈയില്‍ കൊടുത്തു. സൂപ്രണ്ട് പറഞ്ഞിട്ടാണ് എന്ന് വിശ്വസിച്ച് ആ കുട്ടി അത് ചെയ്തു. എന്നെ ഇത് ഏല്‍പ്പിച്ചത് സൂപ്രണ്ട് ആണ്. അനൂപിനെ പരിചയപ്പെടുത്തിയതും സൂപ്രണ്ടാണ്. ഒടുവില്‍ ഞാന്‍ ഒറ്റപ്പെട്ടു.