കളമശേരി: അനില്‍കുമാറിന്റെ തെറ്റ് കണ്ടുപിടിച്ചത് താനാണെന്നും അതിലുള്ള വൈരാഗ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും തന്നെ തകര്‍ക്കാന്‍ ആസൂത്രിതനീക്കം നടന്നതായും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍. വ്യാജ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഓഫീസിലേക്ക് വിളിച്ചുവരുത്തിയപ്പോള്‍ ക്ഷമിക്കണമെന്നാണ് അനില്‍ തന്നോട് പറഞ്ഞത്. തന്റെ കാലില്‍ വീണ് മാപ്പ് പറഞ്ഞു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. കേസില്‍ പ്രതിയായപ്പോള്‍ അനില്‍ നിലപാട് മാറ്റി. സ്ഥിരമായി ചികിത്സ തേടി വരുന്നയാള്‍ എന്ന നിലയിലാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
മെഡിക്കല്‍ കോളജിന്റെ കാന്റീന് ഇ ടെന്‍ഡര്‍ വഴിയാണ് വിളിക്കുന്നത്. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിച്ച തുക തന്നെയാണ് വാടകയായി വാങ്ങുന്നത്. ഇടെന്‍ഡര്‍ വിളിച്ച് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിച്ച തുക വാടകയായി വാങ്ങുന്നതില്‍ താന്‍ എന്തു അഴിമതി നടത്താനാണെന്നും അദ്ദേഹം ചോദിച്ചു.