കൊച്ചി: നഗരത്തിലെ തെരുവോരങ്ങളില്‍ കഴിയുന്നവരും ആരോരുമില്ലാത്തവരുമായ ഇരുന്നൂറോളം പേര്‍ക്ക് ദിവസേന സൗജന്യ ഭക്ഷണം നല്കുന്ന ഫെയ്സ് ഫൗണ്ടേഷന് ഗാന്ധിനഗറില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് ഓഫീസിന് സമീപമാണ് പുതിയ ഓഫീസും ഊട്ടുപുരയും.
ദിവസേന അഞ്ഞൂറോളം പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പുതിയ മന്ദിരത്തിന്റെയും ഊട്ടുപുരയുടെയും ഉദ്ഘാടനം ഹൈബി ഈഡന് എംപി നിര്‍വഹിച്ചു.
പ്രഫ. എം.കെ. സാനുവാണ് ഫെയ്സ് ഫൗണ്ടേഷന് നേതൃത്വം നല്‍കുന്നത്.
എല്‍ഐസി
ഡിവിഷണല്‍
ഓഫീസ്
മാര്‍ച്ച് ഇന്ന്
കൊച്ചി: ഇന്ത്യന്‍ ഓഹരി വിപണിയെ കബളിപ്പിച്ച അദാനിക്കെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്ട്ടിന്മേല് ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് എല്‍ഐസി ഡിവിഷണല്‍ ഓഫീസ് മാര്‍ച്ച് നടത്തും.
പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് രാവിലെ 10ന് ഡിസിസി ഓഫിസില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.