കൊച്ചി: ബിനാലെയുടെ "ഡിഫ് ഓണ്‍ ദി റോഡ് അറ്റ് കെഎംബി' പരിപാടിയില്‍ ഇന്ന് എമാദ് ബെര്ണാറ്റും ഗൈ ദാവിദിയും ചേര്‍ന്ന് സംവിധാനം ചെയ്ത "ഫൈവ് ബ്രോക്കണ്‍ കാമറാസ്' പ്രദര്‍ശിപ്പിക്കും. ഇസ്രയേലി സൈനിക നടപടികളെ അഹിംസയിലൂന്നി പ്രതിരോധിക്കുന്ന പലസ്തീനിലെ കര്‍ഷകന്റെ പോരാട്ടമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ഫോര്‍ട്ട്കൊച്ചി കബ്രാള്‍യാര്‍ഡ് പവിലിയനില്‍ രാത്രി 8.30 നാണ് പ്രദര്‍ശനം.
മ്യൂസിക് ഓഫ് മുസിരിസിന്റെ ഭാഗമായി നാളെ വൈകിട്ട് ആറിന് ഇന്റര്‍നാഷണല്‍ മെഗാഷോ "ജിറാഫ് ഹമ്മിംഗ്' കബ്രാള്‍യാര്‍ഡ് ബിനാലെ പവലിയനില്‍ അരങ്ങേറും. ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, ഇന്ത്യ, എത്യോപ്യ, ചൈന എന്നിവടങ്ങളില്‍ നിന്നുള്ള അഭിനേതാക്കളുടെയും സംഗീതജ്ഞരുടെയും മറ്റു കലാകാരന്മാരുടെയും കൂട്ടായ്മയായ ദി ആഫ്രോ ഏഷ്യന്‍ എന്‍സെംബിള്‍ അവതരിപ്പിക്കുന്ന മെഗാഷോയില്‍ പാവകളിയും നാടകീയ സംഭാഷണവുമെല്ലാം ഇടം പിടിക്കുന്നുണ്ട്. ആഫ്രോ ഏഷ്യന്‍ സമുദ്രങ്ങളിലൂടെ ജിറാഫ് നടത്തുന്ന വശ്യാകര്ഷക സഞ്ചാരമാണ് ഷോയുടെ പ്രമേയം.