മാള: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുത്തൻചിറ ഈസ്റ്റ് പയ്യപ്പിള്ളി പരേതനായ പൗലോസ് മകൻ ബിനു (45) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുത്തൻചിറ കിഴക്കുംമുറി റേഷൻ കടയ്ക്കു സമീപം ബിനുവിന്റെ സൈക്കിളിൽ ടിപ്പർ ലോറി തട്ടുകയായിരുന്നു. സംസ്കാരം ഇന്ന് നാലിന് പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് പള്ളിയിൽ. മാതാവ്: ഏലിയ, ഭാര്യ: റോസ്മോൾ. മക്കൾ: ആന്റണി, ജോസഫ്.