കാടുകുറ്റി: ചാലക്കുടിപ്പുഴയിലെ മുരിങ്ങൂർ മണ്ടിക്കുന്ന് കറുത്തകടവിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം മലയിൻ കീഴിൽ മച്ചേൽ മലയിൽ കൃഷ്ണമംഗലത്ത് വീട്ടിൽ ശരത്ചന്ദ്ര ശ്രീകുമാറി(46)ന്റെ മൃതദേഹമാണ് കാണപ്പെട്ടത്. ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ മലയിൻകീഴ് പോലീസ് കേസെടുത്തിരുന്നു. കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.