പട്ടിക്കാട്: ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ ഡയമണ്ട് ജൂബിലി ആഘോഷ പരിപാടികൾ എട്ടിനാരംഭിക്കും. ആറു പതിറ്റാണ്ടുകാലം ജാമിഅ നൂരിയ്യ വൈജ്ഞാനിക മേഖലകളിൽ നിർവഹിച്ച ദൗത്യങ്ങളും സേവനങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
പ്രചാരണ പരിപാടികളുടെ ഭാഗമായി ആറിന് നൂറു കേന്ദ്രങ്ങളിൽ ഖബർ സിയാറത്ത് നടക്കും. ഏഴിനു ഉച്ചക്കു രണ്ടിനു ജൂണിയർ ഫെസ്റ്റ് ഗ്രാന്റ് ഫിനാലെ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രെഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എട്ടിനു വൈകുന്നേരം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാകയുയർത്തുന്നതോടെ ജൂബിലി പരിപാടികൾക്കു ഔദ്യോഗിക തുടക്കമാകും.
ഉദ്ഘാടന സമ്മേളനം അറബ് ലീഗ് അംബാസിഡർ യൂസുഫ് മുഹമ്മദ് അബ്ദുള്ള ജമീൽ ഉദ്ഘാടനം ചെയ്യും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായിരിക്കും. പ്രമുഖർ പങ്കെടുക്കും. 12ന് വൈകുന്നേരം ഏഴിനു നടക്കുന്ന സനദ് ദാന സമാപന സമ്മേളനം യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലിയ്യുൽ ഹാശിമി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായിരിക്കും. ജാമിഅ അക്കാഡമിക് സെന്റർ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി ഉദ്ഘാടനം ചെയ്യും. ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ശൈഖ് അഹ്മദ് അബ്ദുൾ വാഹിദ് ജാസിം ഖറാത മുഖ്യാതിഥിയായിരിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാർ സനദ് ദാന പ്രസംഗം നിർവഹിക്കും.
ബഹ്റൈൻ പാർലമെന്റ് അംഗം ശൈഖ് ഹസൻ ഈദ് ബുഖമ്മസ് അവാർഡ് ദാനം നടത്തും. പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ അതിഥികൾക്കുള്ള ഉപഹാര സമർപ്പണം നടത്തും. എം.ടി അബ്ദുള്ള മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ, ഇ.ടി മുഹമ്മദ് ബഷീർ എംപി, അബ്ബാസലി ശിഹാബ് തങ്ങൾ, കൊയ്യോട് ഉമർ മുസ്ലിയാർ, അബ്ദുസമദ് പൂക്കോട്ടൂർ, അബ്ദുൾ ഹമീദ് ഫൈസി അന്പലക്കടവ് തുടങ്ങിയവർ പ്രസംഗിക്കും.