പെരിന്തൽമണ്ണ: അപകടങ്ങളിൽപ്പെടുന്നവർക്ക് 50,000 രൂപ വരെ സൗജന്യ ചികിത്സാ ഇൻഷ്വറൻസ് പദ്ധതിയുമായി പെരിന്തൽമണ്ണയിലെ ഇഎംഎസ് മെമ്മോറിയൽ സഹകരണ ആശുപത്രി.
ഇഎംഎസ് മെമ്മോറിയൽ സഹകരണ ആശുപത്രിയും ഇഎംഎസ് മെമ്മോറിയൽ ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റും ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷ്വറൻസ് കന്പനിയും സംയുക്തമായി നടപ്പാക്കുന്ന ഇഎംഎസ് ഹെൽത്ത് കെയർ ഇൻഷ്വറൻസ് സ്കീം എന്ന പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് റോഡപകടങ്ങൾ, വീഴ്ച്ചമൂലമുള്ള പരിക്കുകൾ, തീപൊള്ളൽ, പാന്പ്, നായ, കടന്നൽ എന്നീ ക്ഷുദ്ര ജീവികളിൽ നിന്നുമുള്ള ആക്രമണങ്ങൾ തുടങ്ങിയ പരിക്കുകൾക്ക് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ അഡ്മിറ്റാകുന്പോൾ 50,000 രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. കൂടാതെ അപകടം മൂലം മരണപ്പെടുകയാണെങ്കിൽ ആശ്രിതർക്ക് 100000 രൂപയുടെ സാന്പത്തിക സഹായവും സ്ഥിരവും പൂർണവുമായ അംഗവൈകല്യത്തിന് 100000 രൂപയും ഭാഗികവും പൂർണവുമായ അംഗവൈകല്യത്തിന് 50,000 രൂപവരെയും ഇൻഷ്വറൻസ് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.
പദ്ധതിയിൽ ഇന്നു മുതൽ 20 വരെ അപേക്ഷിക്കാം. സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അവരുടെ ജീവനക്കാരെയും മെംബർമാരെയും നിശ്ചിത പ്രീമിയം തുക അടവാക്കി ഉൾപ്പെടുത്താം.100 രൂപ പ്രകാരം വ്യക്തികളോ ഒരംഗത്തിനു വേണ്ടി 100 രൂപ പ്രകാരം സ്ഥാപനമോ സംഘടനയോ അടക്കണം. പദ്ധതിയിൽ അഞ്ചു വയസു മുതൽ 80 വയസുവരെ ഉള്ളവർക്ക് അംഗമാകാം. പദ്ധതിയുടെ കാലാവധി 2023 മാർച്ച് ഒന്നു മുതൽ 2024 ഫെബ്രുവരി 29 വരെയായിരിക്കും. നിലവിലെ അംഗങ്ങൾക്ക് 100 രൂപ അടവാക്കി പദ്ധതിയിൽ തുടരാം. വിവരങ്ങൾക്ക് ആശുപത്രി ഓഫീസിലോ പബ്ലിക് റിലേഷൻസ് ഓഫീസുമായോ ബന്ധപ്പെടണം ഫോണ്: 9496593719, 04933 276090, 276025, 276000.
ൈ website: www.emshospital.org.in