ചെറുതോണി: വൈദ്യുത പോസ്റ്റുമായി വന്ന ലോറി മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിൽ ചെറുതോണി പോലീസ് സ്റ്റേഷനു സമീപമാണ് ലോറി മറിഞ്ഞത്. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്നവർക്കാണു പരിക്കേറ്റത്. ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇറക്കം ഇറങ്ങി വന്ന ലോറിയുടെ ബ്രേക്ക് തകരാറിലായി റോഡിൽ മറിയുകയായിരുന്നു. ഇടുക്കി പോലീസും ഫയർഫോഴ്സും ചേർന്ന് ഗതാഗതതടസം പരിഹരിച്ചു.
കെപിഎംഎസ്
കാഞ്ഞാർ ശാഖാ
വാർഷികം
തൊടുപുഴ: കേരള പുലയർ മഹാസഭ കാഞ്ഞാർ ശാഖാ വാർഷികം നടത്തി.
കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അഖിൽ പി. രാജ് അധ്യക്ഷത വഹിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ജി. സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.
പി.ടി. കൃഷ്ണൻ, സജിത കൃഷ്ണൻ, സജിത മനു, എം.കെ. സോമൻ, ശോഭന തങ്കച്ചൻ, വത്സ മോഹൻ, ഓമന സോമൻ, എം.കെ. പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി അഖിൽ പി.രാജ്-പ്രസിഡന്റ്, സജിത മനു-സെക്രട്ടറി, ശോഭന തങ്കച്ചൻ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.