ചേർപ്പ്: തായംകുളങ്ങര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ മഹോത്സവം ഇന്ന് ആഘോഷിക്കും.
പുലർച്ചെ മൂന്നിന് നടതുറപ്പ്, ഗണപതി ഹോമം, ഉഷ: പൂജ, എന്നിവയ്ക്കുശേഷം അഞ്ചു മുതൽ ഉച്ചതിരിഞ്ഞ് രണ്ടുവരെ തന്ത്രിമുഖ്യൻ പടിഞ്ഞാറേടത്ത് വിഷ്ണു ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പാൽ, പഞ്ചാമൃതം, പനിനീർ, ഇളനീർ, തേൻ, എണ്ണ, നെയ്യ്, കുങ്കുമം, ഭസ്മം തുടങ്ങിയ ദ്രവ്യങ്ങളെ കൊണ്ടുള്ള അഭിഷേകങ്ങൾ. തുടർന്ന് തായംകുളങ്ങര കാവടിസംഘം, ചേർപ്പ് ബാലസംഘം, പെരുന്പിള്ളിശേരി കാവടിസമാജം, ഉൗരകം ശ്രീനാരായണ കാവടിസമാജം, ചേർപ്പ് കാവടിസമാജങ്ങളുടെ കാവടിയാട്ടം ഉണ്ടാകും. എഴുന്നള്ളിപ്പ്, പെരുവനം സതീശൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ പാഞ്ചാരിമേളം എന്നിവ ഉണ്ടാകും. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച പെരുവനം കുട്ടൻ മാരാരെ ആദരിക്കും.
ഇന്നലെ ക്ഷേത്രനടയിൽ തായംകുളങ്ങര കാവടിസമാജം, ചേർപ്പ് ബാലസംഘം കാവടിസമാജങ്ങളുടെ ഭസ്മ കാവടിയാട്ടം ഉണ്ടായിരുന്നു.