തിരുവില്വാമല: ആനപ്പാറ ഇട്ടിച്ചിരിക്കുണ്ട് മൈനർ ഇറിഗേഷൻ കനാലിലേക്ക് പന്പിംഗ് നിലച്ചതോടെ മേഖലയിലെ മൂന്ന് പാടശേഖരങ്ങളിലെ കർഷകർ ദുരിതത്തിലായി.
വൈദ്യുതി ബിൽ അടയ്ക്കാതിരുന്നതോടെ െകഎസ്ഇബി അധികൃതർ ഇറിഗേഷൻ പദ്ധതിയുടെ മോട്ടോർ ഷെഡിലെ വൈദ്യുതിബന്ധം വിഛേദിച്ചതാണ് പന്പിങ് നിലക്കാൻ കാരണം. ആനപ്പാറ, ഒരലാശേരി, വില്വാദ്രി പാടശേഖരങ്ങളിൽ 230 ഏക്കറോളം സ്ഥലത്ത് കനാൽ വെളളത്തെ ആശ്രയിച്ച് കൃഷിയിറക്കിയ കർഷകർക്ക് ഇത് തിരിച്ചടിയായി. ലോണെടുത്തും പണ്ടം പണയംവച്ചും കൃഷിയിറക്കിയ പാടശേഖരത്തിൽ കനാലിലൂടെ വെള്ളം തുടർന്ന് ലഭിക്കാതായാൽ കതിരെല്ലാം പതിരാവുമെന്നും വിളവില്ലാതെ കർഷകർ കടക്കെണിയിലകപ്പെടുമെന്നും ആനപ്പാറ പാടശേഖര സമിതി പ്രസിഡന്റ് കെ.പി. മുരളി, വില്വാദ്രി പാടശേഖര സമിതി എ. അരവിന്ദാക്ഷൻനായർ, ഒരലാശേരി പാടശേഖര സമിതി പ്രസിഡന്റ് ഗംഗാധരൻ എന്നിവർ പറഞ്ഞു.
കനാലിലേക്ക് പന്പിംഗ് നിലച്ചതോടെ കർഷകർ ദുരിതത്തിലായിരിക്കുന്ന നേരത്ത് ആനപ്പാറ ഇട്ടിച്ചിരിക്കുണ്ട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ച വാർത്ത കർഷകർക്ക് ആശ്വാസകരമായി. നടപ്പിലാക്കാൻ പോകുന്ന പദ്ധതിയല്ല കെഎസ്ഇബി ക്ക് കുടിശികയായ ഒരു ലക്ഷത്തിലധികം വരുന്ന തുക അടച്ച് നിലവിലെ പ്രശ്ന പരിഹാരം നടത്തി ഉടൻ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാനാവശ്യമായി നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ്. മേഖല പ്രസിഡന്റ് എസ്. അബ്ബാസ്, ജോ. സെക്രട്ടറി കെ. അരുണ്‍ എന്നിവർ ആവശ്യപ്പെട്ടു. അധികൃതർ ഇടപ്പെട്ട് ഉടൻ തന്നെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് ജലസേചനത്തിനുള്ള സൗകര്യം ഒരുക്കിയില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു വരുമെന്ന് ബിജെപി ബൂത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ പറഞ്ഞു.